Svoboda | Graniru | BBC Russia | Golosameriki | Facebook
Transfiguration pending
Jump to content

നളപാചകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രുചികരമായ പാചകം എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്ന ശൈലി. നളപാകം എന്നും പറയാറുണ്ട്.

നളന്റേതു പോലെയുള്ള പാചകം നളപാചകം. അഗ്നിദേവന്റെ വരം കൊണ്ട് നളൻ പാകം ചെയ്യുന്ന ഭക്ഷണം അത്യന്തം രുചികരമാണ്. അജ്ഞാതവാസം നയിക്കുന്ന നേരത്ത് ബാഹുകനെന്ന പേരിൽ ഋതുപർണ്ണന്റെ കൊട്ടാരത്തിലെ പ്രധാന പാചകക്കാരനായി കഴിഞ്ഞപ്പോൾ അഗ്നിഭഗവാന്റെ വരം ഗുണം ചെയ്തു. നളപാകം എന്ന വിശേഷണം സിദ്ധിച്ചത് അങ്ങനെയാണ്.

സാധാരണയായി പുരുഷന്മാരുടെ പാചകം ആണ് നളപാചകം എന്ന് അറിയപ്പെടുക.

"https://ml.wikipedia.org/w/index.php?title=നളപാചകം&oldid=1731688" എന്ന താളിൽനിന്ന് ശേഖരിച്ചത്