Svoboda | Graniru | BBC Russia | Golosameriki | Facebook
Transfiguration pending
Jump to content

എം.കെ.എം. ഉരുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എം.കെ.എം. ഉരുക്ക് (MKM Steel),നിക്കൽ, അലൂമിനിയം ചേർന്ന ഉരുക്കു സങ്കരമാണിത്. ജപ്പാൻകാരനായ തോക്കുഹിചി മിഷിമ 1931-ലാണ് ഈ സങ്കരം കണ്ടു പിടിച്ചത്. നിക്കലിന്റെ ഗുണങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ്, അകാന്തിക വസ്തുവായ നിക്കൽ സ്റ്റീലിൽ അലൂമിനിയം ചേർത്ത് ശക്തിയേറിയ ഈ കാന്തിക ഉരുക്ക് നിർമ്മിക്കാമെന്ന് കണ്ടെത്തിയത്.

എം.കെ.എം. ഉരുക്ക് വളരെ കടുപ്പമുള്ളതും, ദീർഘകാലം നിലനിൽക്കുന്നതും, ഇതിന്റെ നിർമ്മാണം ചെലവു കുറഞ്ഞതുമാണ്. ചെറുതാക്കിയാലും ശക്തമായ കാന്തികത നിലനിർത്താൻ ഇതിന് കഴിയുന്നു. കൂടാതെ താപവ്യതിയാനങ്ങളോ, കമ്പനമോ ഉള്ളയിടങ്ങളിൽ പോലും സ്ഥിരവും ശക്തവുമായ കാന്തികബലം ഉണ്ടാക്കാൻ ഇതിനു കഴിയും. ഈ ഗുണങ്ങൾ മൂലം ഇലക്ട്രോണിക്സ്, വാഹനനിർമ്മാണം‍, വ്യോമയാനം മുതലായ വിവിധ മേഖലകളിൽ ഇതിനെ ഉപയോഗയോഗ്യമാക്കുന്നു.

എം.കെ.എം. എന്നത് മിറ്റ്സുജിമ കാ മാഗ്നെറ്റിക് (Mitsujima ka magnetic) എന്നതിന്റെ ചുരുക്കരൂപമാണ്. ‘മിറ്റ്സുജിമ കാ’ എന്നത് മിഷിമയുടെ ബാല്യകാലഗൃഹത്തിന്റെ നാമമാണ്.

അൽനിക്കോ ഇത്തരത്തിലുള്ള മറ്റൊരു കാന്തികസങ്കരമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.കെ.എം._ഉരുക്ക്&oldid=2955410" എന്ന താളിൽനിന്ന് ശേഖരിച്ചത്