Svoboda | Graniru | BBC Russia | Golosameriki | Facebook
Transfiguration pending
Jump to content

കീഴ്ത്തലം പൊങ്ങൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉത്തരാർദ്ധഗോളത്തിൽ കാറ്റ് തീരദേശത്തിനു് സമാന്തരമായി വീശുമ്പോൾ, എൿമാൻ വിസ്ഥാപനം എന്ന പ്രതിഭാസത്താൽ ഉപരിതലത്തിലെ വെള്ളം കാറ്റിന്റെ ദിശക്കു് ലംബമായി വലത്തോട്ട് നീങ്ങുന്നു. ഇതു് തീരദേശ കീഴ്ത്തലം പൊങ്ങലുണ്ടാകാൻ കാരണമാകുന്നു..
കീഴ്ത്തലം പൊങ്ങൽ ഉള്ള ഭാഗങ്ങൾ ചുവപ്പു നിറത്തിൽ കാണിച്ചിരിക്കുന്നു.

സമുദ്രത്തിൽ ചിലയിടങ്ങളിൽ, പ്രത്യേക സാഹചര്യങ്ങളിൽ കണ്ടുവരുന്ന പ്രതിഭാസമാണു് കീഴ്ത്തലം പൊങ്ങൽ (Upwelling). ഉപരിതല കാറ്റുമൂലമാണു് പ്രധാനമായും കീഴ്ത്തലം പൊങ്ങുന്നതെങ്കിലും, സമുദ്രത്തിൽ കാറ്റുള്ളയിടത്തെല്ലാം അതുണ്ടാകുന്നില്ല. കീഴ്ത്തലം പൊങ്ങൽ യഥാർത്ഥത്തിലുണ്ടാകാനുള്ള കാരണങ്ങളും, അവയ്ക്കു് കടലിലെ ജൈവവ്യൂഹത്തിൻ മേലുള്ള സ്വാധീനവും ഇപ്പോഴും ഗവേഷണഘട്ടത്തിലുള്ള അറിവുകൾ മാത്രമാണു്. ഇന്ത്യയുടെ തെക്കു് പടിഞ്ഞാറായി കിടക്കുന്ന അറബിക്കടലിന്റെ തെക്കു് കിഴക്കൻ ഭാഗം ഒരു കീഴ്ത്തലം പൊങ്ങൽ മേഖലയാണു്. ഇതു് കേരളതീരത്തെ മത്സ്യലഭ്യത വർദ്ധിപ്പിക്കുന്നു.

സമുദ്ര ജൈവവ്യവസ്ഥയിൻ മേലുള്ള സ്വാധീനം[തിരുത്തുക]

സമുദ്രത്തിൽ സാധാരണഗതിയിൽ തിരശ്ചീന ദിശയിലാണു് ജലം സഞ്ചരിക്കുന്നതു്. കടലിന്റെ പരപ്പിനെ അപേക്ഷിച്ചു് ആഴം വളരെ കുറവായതിനാലും സമുദ്രത്തിലെ വ്യത്യസ്ത ആഴങ്ങളിൽ ജലത്തിനു് വ്യത്യസ്ത സവിഷേതകളായതിനാലും, ലംബദിശയിലെ ജലസഞ്ചാരം കുറവാണു്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കാറ്റുകൊണ്ടു് മുകൾപരപ്പിലെ ജലം വിസ്ഥാപനം ചെയ്യുമ്പോൾ, താഴെതട്ടിലുള്ള തണുപ്പുള്ളതും പോഷകസമൃദ്ധവുമായ ജലം മുകളിലേക്കു് വരുന്നു[1]. ഈ പ്രതിഭാസമാണു് കീഴ്ത്തലം പൊങ്ങൽ എന്നറിയപ്പെടുന്നതു്. ഇതു് മത്സ്യവളർച്ചയ്ക്കും, പ്രജനനത്തിനും അനുകൂലസാഹചര്യമൊരുക്കുന്നു. ലോകത്തിലെ മൊത്തം മത്സ്യസമ്പത്തിന്റെ 40 ശതമാനവും ലഭിക്കുന്നതു് സമുദ്രത്തിന്റെ 3 ശതമാനം മാത്രം വരുന്ന നാലു് പ്രധാന കീഴ്ത്തലം പൊങ്ങുന്ന മേഖലയിൽ നിന്നുമാണു്.

വിവിധതരം കീഴ്ത്തലം പൊങ്ങൽ[തിരുത്തുക]

പ്രധാനമായും അഞ്ചുതരത്തിലുള്ള കീഴ്ത്തലം പൊങ്ങലാണു് കാണപ്പെടുന്നതു്. തീരദേശ കീഴ്ത്തലം പൊങ്ങൽ, അകസമുദ്രത്തിൽ കാറ്റുമൂലമുണ്ടാകുന്ന വിപുലതോതിലുള്ള കീഴ്ത്തലം പൊങ്ങൽ, ചുഴികളാൽ സൃഷ്ടിക്കപ്പെടുന്ന കീഴ്ത്തലം പൊങ്ങൽ, കടലടിത്തട്ടിന്റെ ആകൃതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന കീഴ്ത്തലം പൊങ്ങൽ, അകസമുദ്രത്തിലെ വിസ്തൃതവും നേർത്തുപോകുന്നതുമായ കീഴ്ത്തലം പൊങ്ങൽ.

തീരദേശ കീഴ്ത്തലം പൊങ്ങൽ[തിരുത്തുക]

ഭൂമിയുടെ കറക്കം മൂലം ഭൂമദ്ധ്യരേഖാ പ്രദേശത്തു് ഉടലെടുക്കുന്ന കൂടിയ തരംഗദൈർഘ്യമുള്ള സമുദ്രതരംഗങ്ങളും, പടിഞ്ഞാറൻ തീര സമുദ്രജലപ്രവാഹവും, കടലിലെ അടിത്തട്ടിലെ രൂപവ്യതിയാനങ്ങളും തെക്കു് കിഴക്കൻ അറബിക്കടലിലെ കീഴ്ത്തലം പൊങ്ങലിനെ കാര്യമായി സ്വാധീനിക്കുന്നുണ്ടു്. ഇന്ത്യയിലെ തെക്കു്-പടിഞ്ഞാറെ തീരത്തുള്ള അറബിക്കടലിന്റെ തെക്കു-കിഴക്കേവശം തീരദേശ കീഴ്ത്തലം പൊങ്ങൽ നടക്കുന്ന മേഖലയാണു്.

അകസമുദ്രത്തിൽ കാറ്റുമൂലമുണ്ടാകുന്ന വിപുലതോതിലുള്ള കീഴ്ത്തലം പൊങ്ങൽ[തിരുത്തുക]

ചുഴികളാൽ സൃഷ്ടിക്കപ്പെടുന്ന കീഴ്ത്തലം പൊങ്ങൽ[തിരുത്തുക]

കടലടിത്തട്ടിന്റെ ആകൃതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന കീഴ്ത്തലം പൊങ്ങൽ[തിരുത്തുക]

അകസമുദ്രത്തിലെ വിസ്തൃതവും നേർത്തുപോകുന്നതുമായ കീഴ്ത്തലം പൊങ്ങൽ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. മാൻ. കെ. എഛ്, ലാസിയർ. ജെ. ആർ എൻ. (2006) "സമുദ്ര ജൈവവ്യൂഹത്തിന്റെ ചടുലത: സമുദ്രത്തിലെ ജൈവ-ഭൌതിക പാരസ്പര്യങ്ങൾ." ഓക്സ്‌ഫോഡ്: ബ്ലാക്കവെൽ പബ്ലിഷിങ് ലിമിറ്റഡ്. ISBN 1-45051-1118-6
"https://ml.wikipedia.org/w/index.php?title=കീഴ്ത്തലം_പൊങ്ങൽ&oldid=2315411" എന്ന താളിൽനിന്ന് ശേഖരിച്ചത്