Svoboda | Graniru | BBC Russia | Golosameriki | Facebook
Transfiguration pending
Jump to content

പോപ്‌ സംഗീതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pop music എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോപ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പോപ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. പോപ്പ് (വിവക്ഷകൾ)

ജനപ്രിയം എന്നർത്ഥമുള്ള പോപ്പുലർ (popular) എന്ന വാക്കിൽ നിന്നും ഉടലെടുത്ത, ചെറുതും ലളിതവുമായ പ്രേമഗാനങ്ങൾ ആധുനികമായ രീതികളോടെ റെക്കോർഡ്‌ ചെയ്ത് വിപണിയിൽ ഇറക്കുന്ന, സംഗീതശാഖയെയാണ് പോപ്‌ സംഗീതം എന്ന് പൊതുവെ വിളിക്കുന്നത്. റോക്ക് ആൻഡ്‌ റോൾ‍, റോക്ക് എന്നീ സംഗീതരീതികളോട് സാമ്യമുള്ള പോപ്‌ സംഗീതം പ്രധാനമായും യുവാക്കളെ മുന്നിൽ കണ്ടാണ്‌ ഇറക്കുന്നത്. 1926 ലാണ് പോപ്‌ ഗാനം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. 1950 കളിലാണ് പോപ്‌ സംഗീതം ഉടലെടുത്തതെന്നു കണക്കാക്കുന്നു എങ്കിലും 1967 മുതലാണ്‌ ഇത് കൂടുതലും പ്രചാരത്തിൽ വന്നത്.

പ്രത്യേകതകൾ

[തിരുത്തുക]
  • ഒരു ആൽബത്തിൻറെ ആശയത്തിനോ ആൽബത്തിനു മൊത്തമായോ പ്രാധാന്യം കൊടുക്കുന്നതിനു പകരം ഓരോ പാട്ടിനും (singles) വെവ്വേറെ പ്രാധാന്യം കൊടുക്കുന്നത്.
  • ഏതെങ്കിലും പ്രത്യേക സംഗീതരീതിയുടെ ആസ്വാദകരെ മുന്നിൽ കാണാതെ പൊതുവേ എല്ലാ രീതിയിലുള്ള സംഗീതവും ആസ്വദിക്കുന്ന ജനവിഭാഗത്തെയും മുന്നിൽകണ്ട് വിപണിയിൽ ഇറക്കുന്നത്.
  • കലാരൂപത്തിന് പ്രാധാന്യം കൊടുന്നതിനേക്കാൾ കലാകാരന്മാരുടെ കഴിവുകൾക്ക് പ്രാധാന്യം കൊടുക്കുന്നത്.
  • നിലവിലുള്ള സംഗീതരീതികളും പാട്ടുകളും മാറ്റാതെ അവതന്നെ ആധുനിക രീതിയിൽ ചിട്ടപ്പെടുത്തുന്നത് (remix).
  • നൃത്തം ചെയ്യുവാൻ ഉതകുന്ന രീതിയിൽ താളങ്ങളാലും, ഡ്രം ബീറ്റുകളാലും ചിട്ടപ്പെടുത്തുന്നത്.
"https://ml.wikipedia.org/w/index.php?title=പോപ്‌_സംഗീതം&oldid=3735948" എന്ന താളിൽനിന്ന് ശേഖരിച്ചത്