Svoboda | Graniru | BBC Russia | Golosameriki | Facebook
Jump to content

കോയമ്പത്തൂർ

Coordinates: 11°1′6″N 76°58′21″E / 11.01833°N 76.97250°E / 11.01833; 76.97250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോയമ്പത്തൂർ

കോവൈ
പേരൂർ ക്ഷേത്രം, ശിരുവാണി നദിയും ഡാമും, സിങ്കനല്ലൂർ കുളം, അവിനാശി റോഡ്, പി.എസ്.ജി. ടെക്നോളജി കോളേജ് എന്നിവ
പേരൂർ ക്ഷേത്രം, ശിരുവാണി നദിയും ഡാമും, സിങ്കനല്ലൂർ കുളം, അവിനാശി റോഡ്, പി.എസ്.ജി. ടെക്നോളജി കോളേജ് എന്നിവ
കോയമ്പത്തൂർ is located in Tamil Nadu
കോയമ്പത്തൂർ
കോയമ്പത്തൂർ
Location In Tamilnadu, India
കോയമ്പത്തൂർ is located in India
കോയമ്പത്തൂർ
കോയമ്പത്തൂർ
കോയമ്പത്തൂർ (India)
Coordinates: 11°1′6″N 76°58′21″E / 11.01833°N 76.97250°E / 11.01833; 76.97250
Stateതമിഴ്നാട്
Districtകോയമ്പത്തൂർ
ഭരണസമ്പ്രദായം
 • ഭരണസമിതികോയമ്പത്തൂർ കോർപ്പറേഷൻ
വിസ്തീർണ്ണം
 • കോർപ്പറേഷൻ[1]246.75 ച.കി.മീ.(95.27 ച മൈ)
 • മെട്രോ
642.12 ച.കി.മീ.(247.92 ച മൈ)
•റാങ്ക്2
ഉയരം
411 മീ(1,348 അടി)
ജനസംഖ്യ
 (2011)
 • കോർപ്പറേഷൻ[1]10,50,721
 • മെട്രോപ്രദേശം
21,36,916[2]
Demonym(s)തമിഴർ
ഭാഷകൾ
 • Official languageതമിഴ്,മലയാളം
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
POSTAL CODE NUMBER
641XXX
TELEPHONE CODE+91-422
വാഹന റെജിസ്ട്രേഷൻTN 37 (SOUTH), TN 38 (NORTH), TN 66 (CENTER), TN 99 (WEST)

തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പത്തൂർ അഥവാ കോവൈ. ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്ന് ഗതാഗതമാർഗ്ഗങ്ങളുണ്ട്. ഒരു അന്താരഷ്ട്ര വിമാനത്താവളവും ഈ നഗരത്തിലുണ്ട്. കേരളത്തിന്റെ വളരെ അടുത്ത്‌ കിടക്കുന്ന തമിഴ്‌നാട്ടിലെ ഒരു വ്യവസായ നഗരം കൂടിയാണിത്. സ്വാഭാവികമായും ഇവിടെ ധാരാളം മലയാളികൾ താമസിക്കുന്നുണ്ട്. കോയമ്പത്തൂർ മലയാളി സമാജം വളരെ കർമ്മനിരതവും പ്രശസ്തവും ആണ്. ഇവിടുത്തെ പൂച്ചന്ത വളരെ പ്രശസ്തമാണ്. വളരെ ദൂരസ്ഥലങ്ങളിൽ നിന്നുപോലും പൂവ് മൊത്തവ്യാപാരത്തിനായി ഇവിടെ നിന്നും വാങ്ങും. കോയമ്പത്തൂർ കോർപ്പറേഷനാണ് ഈ നഗരം നിയന്ത്രിക്കുന്നത്. 1981-ലാണ് കോയമ്പത്തൂർ കോർപ്പറേഷനാകുന്നത്.

കോയമ്പത്തൂർ പട്ടണത്തിലെ ചില പ്രധാന സ്ഥലങ്ങൾ ചുവടെ ചേർക്കുന്നു

  • ഉക്കടം,
  • ഒപ്പനക്കാർ വീഥി,
  • ശുക്രവാർ വീഥി(സ്വർണ്ണപ്പണിക്കാരുടെ കേന്ദ്രം),
  • മണികൂണ്ട്.

കൂടാതെ ഗാന്ധിപുരം, ആർ.എസ്.പുരം എന്ന സ്ഥലങ്ങൾ കല്പിതപുരോഗമന നഗരഭാഗങ്ങൾ ആണ്.

പേരിനു പിന്നിൽ

[തിരുത്തുക]

മൌര്യൻ ആക്രമണകാലത്ത് വടക്കുനിന്നും കുടിയേറ്റം നടത്തിയ “കോശർ“ എന്ന ഒരു ജനവിഭാഗം ആദ്യം തുളുനാട്ടിലും പിൽക്കാലത്ത് കോയമ്പത്തൂരും താമസമാക്കി. അവർ ചേരന്മാരോട് കൂറുള്ളവരും സത്യസന്ധതയും ധീരതയും ഉള്ളവരായിരുന്നു. അങ്ങനെ കോശർ താമസമാക്കിയ സ്ഥലം “കോശൻപുത്തൂർ“ എന്നും പിന്നീട് അതു “കോയമ്പുത്തൂർ“ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി എന്നുമാണ്‌ ചരിത്രകാരന്മാർക്കിടയിൽ ഉള്ള അഭിപ്രായം. [3].

ചരിത്രം

[തിരുത്തുക]

ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട വാണിജ്യപാതയിൽ നിലകൊള്ളുന്നതിനാൽ ചരിത്രപരമായി കച്ചവടപ്രാധാന്യമുള്ള നഗരമാണ്‌ കോയമ്പുത്തൂർ. റോമാസാമ്രാജ്യത്തിൽ നിന്നുമുള്ള ദെനാരി നാണയങ്ങളുടെ ശേഖരം ഇവിടെ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്[4]‌.

അവലംബം

[തിരുത്തുക]
  1. Chapter 3, Little Village of India (PDF) (Report). Central Pollution Control Board, Govt of India. Archived from the original (PDF) on 23 September 2015. Retrieved 9 December 2017.
  2. "INDIA: Tamil Nādu". citypopulation.de. Archived from the original on 3 March 2016. Retrieved 4 March 2016.
  3. പി.കെ. ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിൻറെ സാംസ്കാരികചരിത്രം”-അഞ്ചാം അദ്ധ്യായം
  4. HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 5. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=കോയമ്പത്തൂർ&oldid=4106551" എന്ന താളിൽനിന്ന് ശേഖരിച്ചത്