Svoboda | Graniru | BBC Russia | Golosameriki | Facebook
Jump to content

ഡിസ്ക് (ഗണിതശാസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
C- ചുറ്റളവ്, D- വ്യാസം R- റേഡിയസ്, O- കേന്ദ്രബിന്ദു എന്നിവയുള്ള ഒരു ഡിസ്ക്.

ജ്യാമിതിയിൽ, ഒരു വൃത്തത്തിന്റെ ഉള്ളിലുള്ള ആകെ പ്രദേശമാണ് ഡിസ്ക് എന്ന് അറിയപ്പെടുന്നത്. ഒരു ഡിസ്കിന്റെ അതിർത്തിയിൽ വൃത്തം ഉൾക്കൊള്ളുന്നുവെങ്കിൽ അത് ക്ലോസ്ഡ് ആണെന്ന് പറയുന്നു, അല്ലെങ്കിൽ ഓപ്പൺ എന്നും.[1] ജ്യാമിതി, കാൽക്കുലസ്, ടോപ്പോളജി എന്നിവയുൾപ്പെടെ ഗണിതശാസ്ത്രത്തിന്റെ വിവിധ ശാഖകളിൽ ഡിസ്ക് എന്ന ആശയം ഉപയോഗിക്കുന്നു.[2]

സൂത്രവാക്യങ്ങൾ

[തിരുത്തുക]

കാർട്ടീഷ്യൻ കോർഡിനേറ്റുകളിൽ, കേന്ദ്രവും (a, b), R ആരവും ഉള്ള ഡിസ്ക് താഴെ നൽകിയിരിക്കുന്ന സൂത്രവാക്യത്തിൽ സൂൂചിപ്പിക്കാം: [3]

അതേ കേന്ദ്രവും, ആരവും വരുന്ന ക്ലോസ്ഡ് ഡിസ്ക്

ഒരു ഡിസ്കിന്റെ ചില പ്രധാന സവിശേഷതകൾ കണ്ടെത്തുന്ന സമവാക്യങ്ങൾ ഇവയാണ്:

  • ഉപരിതല വിസ്തീർണ്ണം: A = πr² എന്ന സൂത്രവാക്യം ഉപയോഗിച്ചാണ് ഒരു ക്ലോസ്സ്ഡ് അല്ലെങ്കിൽ ഓപ്പൺ ഡിസ്കിൻ്റെ ഉപരിതല വിസ്തീർണ്ണം കണക്കാക്കുന്നത്, ഇവിടെ r എന്നത് ഡിസ്കിന്റെ ആരവും, π എന്നത് 3.14 ന് ഏകദേശം തുല്യമായ ഒരു ഗണിത സ്ഥിരാങ്കവുമാണ്.[4]
  • ചുറ്റളവ്: C = 2πr എന്ന സൂത്രവാക്യം ഉപയോഗിച്ചാണ് ഒരു ഡിസ്കിന്റെ ചുറ്റളവ് കണക്കാക്കുന്നത്, ഇതിൽ r എന്നത് ഡിസ്കിന്റെ ആരവും π എന്നത് 3.14 ന് ഏകദേശം തുല്യമായ ഒരു ഗണിത സ്ഥിരാങ്കവുമാണ്.[2]
  • വ്യാസം: ഒരു ഡിസ്കിന്റെ വ്യാസം അതിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന ഡിസ്കിന് കുറുകെയുള്ള ദൂരമാണ്. ഇത് ഡിസ്കിന്റെ ആരം അല്ലെങ്കിൽ വ്യാസാർദ്ധത്തിന്റെ ഇരട്ടിയായി കണക്കാക്കുന്നു, അതായത്, D = 2r.[2]
  • ഉപരിതല വിസ്തീർണ്ണം: ഒരു ഡിസ്കിന്റെ ഉപരിതല വിസ്തീർണ്ണം അതിന്റെ മുകളിലും താഴെയുമുള്ള മുഖങ്ങളുടെ ഭാഗങ്ങളുടെ ആകെത്തുകയാണ്, ഇത് SA = 2πr² ആണ്.[2]
  • വോളിയം: ഒരു ഡിസ്കിന്റെ വോളിയം എന്നത് ഡിസ്ക് അടച്ച സ്ഥലത്തിന്റെ അളവാണ്, ഇത് V = πr²h ആണ് നൽകുന്നത്, ഇവിടെ h എന്നത് ഡിസ്കിന്റെ ഉയരമാണ്.[2]

പ്രത്യേകതകൾ

[തിരുത്തുക]

ഡിസ്കിന് വൃത്താകൃതിയിലുള്ള സമമിതിയാണ് ഉള്ളത്. [5]

ഓപ്പൺ ഡിസ്കും ക്ലോസ്ഡ് ഡിസ്കും ടോപ്പോളജിക്കലി തുല്യമല്ല (അതായത്, അവ ഹോമിയോമോർഫിക് അല്ല). അവയ്ക്ക് വ്യത്യസ്ത ടോപ്പോളജിക്കൽ ഗുണങ്ങളാണുള്ളത്. ഉദാഹരണത്തിന്, എല്ലാ ക്ലോസ്ഡ് ഡിസ്കുകളും കോംപാക്റ്റ് ആണ്, അതേസമയം എല്ലാ ഓപ്പൺ ഡിസ്കുകളും കോംപാക്റ്റ് അല്ല. [6] എന്നിരുന്നാലും ബീജഗണിത ടോപ്പോളജിയുടെ വീക്ഷണകോണിൽ നിന്ന് അവ പല ഗുണങ്ങളും പങ്കിടുന്നു: ഇവ രണ്ടും കോൺട്രാസിബിൾ ആണ്.[7] ഇത് സൂചിപ്പിക്കുന്നത് ഇവയുടെ അടിസ്ഥാന ഗ്രൂപ്പുകൾ ട്രിവിയൽ ആണെന്നും, Z ന്റെ ഐസോമോഫിക് ആയ 0-ആമത്തേത് ഒഴികെ എല്ലാ ഹോമോളജി ഗ്രൂപ്പുകളും ട്രിവിയൽ ആണെന്നുമാണ്. ഒരു പോയിന്റിന്റെ (അതിനാൽ ഓപ്പണോ ക്ലോസ്ഡോ ആയ ഡിസ്കിന്റെ) യൂലർ സ്വഭാവം 1 ആണ്.[8]

ക്ലോസ്ഡ് ഡിസ്കിൽ നിന്ന് അതിലേക്കുള്ള എല്ലാ കണ്ടിന്യുവസ് മാപ്പിനും കുറഞ്ഞത് ഒരു നിശ്ചിത പോയിന്റെങ്കിലും ഉണ്ട് (മാപ്പ് ബൈജക്റ്റീവ് അല്ലെങ്കിൽ സർജക്റ്റീവ് ആയിരിക്കണമെന്ന് നിർബന്ധമില്ല); ഇതാണ് ബ്രൗവർ ഫിക്സഡ് പോയിന്റ് സിദ്ധാന്തത്തിന്റെ n =2. [9] ഓപ്പൺ ഡിസ്കിന്റെ കാര്യത്തിൽ ഈ പ്രസ്താവന തെറ്റാണ്: [10]

ഉദാഹരണത്തിന് ഫംഗ്ഷൻ പരിഗണിക്കുമ്പോൾ ഓപ്പൺ യൂണിറ്റ് ഡിസ്കിന്റെ ഓരോ പോയിന്റും നൽകിയിരിക്കുന്നതിന്റെ വലതുവശത്തുള്ള ഓപ്പൺ യൂണിറ്റ് ഡിസ്കിലെ മറ്റൊരു പോയിന്റിലേക്ക് ഇത് മാപ്പ് ചെയ്യുന്നു. എന്നാൽ ക്ലോസ്ഡ് യൂണിറ്റ് ഡിസ്കിന് അത് ഹാഫ് സർക്കിളിലെ ഓരോ പോയിന്റും ഫിക്സ് ചെയ്യുന്നു .

ഇതും കാണുക

[തിരുത്തുക]
  • യൂണിറ്റ് ഡിസ്ക്, ഒരു റേഡിയസ് ഉള്ള ഒരു ഡിസ്ക്
  • ആനുലസ് (ഗണിതം), രണ്ട് കേന്ദ്രീകൃത വൃത്തങ്ങൾക്കിടയിലുള്ള മേഖല
  • ബോൾ (ഗണിതം), ഒരു ഡിസ്കിന്റെ ത്രിമാന അനലോഗിന്റെ സാധാരണ പദം
  • ഡിസ്ക് ബീജഗണിതം, ഒരു ഡിസ്കിലെ പ്രവർത്തനങ്ങളുടെ ഇടം
  • ഓർത്തോസെൻട്രോയ്ഡൽ ഡിസ്ക്, ഒരു ത്രികോണത്തിന്റെ ചില കേന്ദ്രങ്ങൾ അടങ്ങിയിരിക്കുന്നു

അവലംബം

[തിരുത്തുക]
  1. Arnold, B. H. (2013), Intuitive Concepts in Elementary Topology, Dover Books on Mathematics, Courier Dover Publications, p. 58, ISBN 9780486275765.
  2. 2.0 2.1 2.2 2.3 2.4 "Disk: Definitions and Examples" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-09-21.
  3. Clapham, Christopher; Nicholson, James (2014), The Concise Oxford Dictionary of Mathematics, Oxford University Press, p. 138, ISBN 9780199679591
  4. Rotman, Joseph J. (2013), Journey into Mathematics: An Introduction to Proofs, Dover Books on Mathematics, Courier Dover Publications, p. 44, ISBN 9780486151687.
  5. ISBN 9780198555995. disc circular symmetry.
  6. Maudlin, Tim (2014), New Foundations for Physical Geometry: The Theory of Linear Structures, Oxford University Press, p. 339, ISBN 9780191004551.
  7. Cohen, Daniel E. (1989), Combinatorial Group Theory: A Topological Approach, London Mathematical Society Student Texts, vol. 14, Cambridge University Press, p. 79, ISBN 9780521349369.
  8. In higher dimensions, the Euler characteristic of a closed ball remains equal to +1, but the Euler characteristic of an open ball is +1 for even-dimensional balls and −1 for odd-dimensional balls. See Klain, Daniel A.; Rota, Gian-Carlo (1997), Introduction to Geometric Probability, Lezioni Lincee, Cambridge University Press, pp. 46–50.
  9. Arnold (2013), p. 132.
  10. Arnold (2013), Ex. 1, p. 135.
"https://ml.wikipedia.org/w/index.php?title=ഡിസ്ക്_(ഗണിതശാസ്ത്രം)&oldid=3973011" എന്ന താളിൽനിന്ന് ശേഖരിച്ചത്